24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം: 16,000 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം: 16,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 16,000 കോടി രൂപയാണ് കൈമാറിയത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തുക.

11 കോടി കര്‍ഷകര്‍ക്കാണ് ഇത് ഗുണം ചെയ്യുക. പ്രതിവര്‍ഷം മൂന്ന് തവണകളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുന്നത്. നാലുമാസം കൂടുമ്പോഴാണ് തുക നല്‍കുന്നത്. ഇതില്‍ 2000 രൂപയാണ് കൈമാറിയത്.

2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 12-ാമത്തെ ഗഡു കൂടി അനുവദിച്ചതോടെ, കര്‍ഷകര്‍ക്ക് കൈമാറിയ തുക 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

Related posts

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌​ട​റു​ടെ മുഖത്ത് തു​പ്പി​യ സം​ഭ​വം: 50 പേ​ർ​ക്കെ​തി​രെ കേ​സ്

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ണ്‍ 15 ഓ​ടെ

Aswathi Kottiyoor

ടൈംസ് ആഗോള റാങ്കിങ്‌ : 
എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്‌

Aswathi Kottiyoor
WordPress Image Lightbox