26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഒക്ടോബർ 14, 15 തീയതികളിൽ ആയി കീഴൂർ വാഴുന്നവേഴ്‌സ് UP സ്കൂളിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, ഗണിത പ്രവൃത്തി പരിചയ മേളയിൽ വ്യത്യസ്തമായി മണ്ണ് ശേഖരണം.
Kerala

ഒക്ടോബർ 14, 15 തീയതികളിൽ ആയി കീഴൂർ വാഴുന്നവേഴ്‌സ് UP സ്കൂളിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, ഗണിത പ്രവൃത്തി പരിചയ മേളയിൽ വ്യത്യസ്തമായി മണ്ണ് ശേഖരണം.

ഒക്ടോബർ 14, 15 തീയതികളിൽ ആയി കീഴൂർ വാഴുന്നവേഴ്‌സ് UP സ്കൂളിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, ഗണിത പ്രവൃത്തി പരിചയ മേളയിൽ വ്യത്യസ്തമായി മണ്ണ് ശേഖരണം.
കോളിത്തട്ട് ഗവ എൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആയ സാൻവിയ സുനിൽ, എയ്ഞ്ചൽ റോസ് ജിനീഷ് ആണ് എന്നിവരാണ് 40 തരം മണ്ണ് മായി ശ്രദ്ധിക്കപ്പെട്ടത്. മത്സരയിനത്തിന് A ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു.
പർവ്വത മണ്ണ്, പാകിസ്താനിലെ മുൾട്ടാണി മിട്ടി, ആലപ്പുഴയിലെ കായലിലെ എക്കൽ മണ്ണ്, വനമണ്ണ്, ലാറ്ററൈറ്റ്, ചെമ്മണ്ണ്, കിണറിലെ പലതരം മണ്ണുകൾ, വയലിലെ മണ്ണ്, കടൽ തീരത്തെ മണ്ണ്, പുഴയിലെ മണ്ണ്, വിവിധ തരം മണലുകൾ, വയനാട്ടിലെ മണ്ണ്, വിവിധ ജീവികളുടെ വാസസ്ഥലത്തെ മണ്ണ് തുടങ്ങി 40 തരം മണ്ണുകൾ ആണ് കുട്ടികളും, പ്രധാനാധ്യാപിക ലിസ്സി പി എ അധ്യാപകരായ , സജിഷ എൻ ജെ, ആതിര മോഹനൻ, രജിത എം കെ, ഉല്ലാസ് ജി ആർ എന്നിവരും ചേർന്ന് ശേഖരിച്ചത്. ശുദ്ധമായ വനമണ്ണിൽ ആണ് അട്ട( തോട്ടാപുഴു) കാണപ്പെടുന്നത്. പുഴുവിനെ അടക്കം പാത്രത്തിലാക്കി കൊണ്ടുവന്നിരുന്നു.
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് മേളയിൽ പ്രദർശനം ഒരുക്കിയത്.
പേപ്പർ ബാഗും, തെങ്ങോലയും വാഴയിലയും ഇതിനായി ഉപയോഗിച്ചു.
ഇരിട്ടി ഉപജില്ലയിലെ ഏറ്റവും അകലെ ഉള്ള ഈ കൊച്ചു വിദ്യാലയത്തിന് ലഭിച്ച വിജയം അഭിനന്ദനാർഹമാണ്.

Related posts

പാഷന്‍ ഫ്രൂട്ട് തൈ വിതരണം

Aswathi Kottiyoor

മുമ്പിൽ മനുഷ്യരാണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു;ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox