24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നരബലി: മൃതദേഹങ്ങൾ മുറിച്ചത് ശാസ്ത്രീയമായി; മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ഷാഫി.
Kerala

നരബലി: മൃതദേഹങ്ങൾ മുറിച്ചത് ശാസ്ത്രീയമായി; മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ഷാഫി.

ഇലന്തൂർ നരബലിക്കേസിലെ ഇരയായ പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നു ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല.മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒന്നിൽ കൂടുതൽ കത്തികൾ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നൽകിയത്.

Related posts

വൈ​ദ്യു​തി ബോ​ർ​ഡ് സ്മാ​ർ​ട്ട് മീ​റ്റ​റി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി

Aswathi Kottiyoor

കോവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിയമനങ്ങൾ; കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Aswathi Kottiyoor

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox