22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത; 10 ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ച യെ​ല്ലോ അ​ല​ർ​ട്ട്
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത; 10 ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ച യെ​ല്ലോ അ​ല​ർ​ട്ട്

തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക​ട​ലി​ൽ കേ​ര​ള തീ​ര​ത്തി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രൂ​പ​പ്പെ​ടാ​നി​ട​യു​ള്ള ന്യൂ​ന​മ​ർ​ദവും കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. 10 ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് തിങ്കളാഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ചൊവ്വാഴ്ച: വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ. ബു​ധ​ൻ: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ.

വ്യാ​ഴം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ. ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഹൃദ്യം പദ്ധതിയിലൂടെ 6,204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം; മ​രു​ന്നു മാ​റി കു​ത്തി​വ​ച്ചി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox