24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കർണാടകയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് കുട്ടികളടക്കം ഒമ്പതുപേർ മരിച്ചു
Kerala

കർണാടകയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് കുട്ടികളടക്കം ഒമ്പതുപേർ മരിച്ചു

കർണാടകയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് കുട്ടികളടക്കം ഒമ്പതുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 11ന് ഹസൻ ജില്ലയിലെ ആരസിക്കേരയിലാണ് സംഭവം.

പാൽ ടാങ്കറും കർണാടക ആർടിസി ബസും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചവരാണ് മരണപ്പെട്ടത്. ഇവരിൽ ആറുപേർ സംഭവസ്ഥത്തും മൂന്നുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

ധർമ്മസ്ഥല, സുബ്രമണ്യ, ഹാസനമ്പ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹസൻ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.

Related posts

കണ്ണൂരിൽ കവുങ്ങ് തലയിൽവീണ് ഒൻപത് വയസുകാരൻ മരിച്ചു.

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ കാ​റു​മാ​യി യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി

Aswathi Kottiyoor

പ്രവാസികൾക്ക്‌ പ്രത്യേക പാക്കേജ്‌ വേണം ; കേന്ദ്രത്തോട്‌ കേരളം

Aswathi Kottiyoor
WordPress Image Lightbox