റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്ന് 725 മില്യൺ ഡോളർ വിലവരുന്ന ആയുധങ്ങൾ നൽകാൻ അമേരിക്ക തീരുമാനിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തീരുമാനം പ്രഖ്യാപിച്ചത്.
റഷ്യ നടത്തുന്ന ക്രൂരതകളുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിനാലും യുക്രെയ്നിൽ മിസൈൽ ആക്രമണം ശക്തമാക്കിയതിനാലുമാണ് നടപടിയെന്ന് അമേരിക്ക അറിയിച്ചു.
റഷ്യൻ സേനയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്ന് അധിക കരുത്ത് നൽകുന്ന യുഎസ് നിർമിത ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റത്തിനുള്ള(ഹൈമാർസ്) സാമഗ്രകികൾ കൂടുതലായി എത്തിക്കും. അമേരിക്ക നേരത്തെ നൽകിയ ആയുധങ്ങൾക്കുള്ള അനുബന്ധ ഉപകരണങ്ങളും കൈമാറും.
വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനത്തോടെ യുക്രെയ്ന് അമേരിക്ക നൽകിയ ആയുധസഹായങ്ങളുടെ ആകെ മൂല്യം 18.3 ബില്യൺ ഡോളറായി ഉയർന്നു.