സംസ്ഥാനത്ത് നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ ഫോക്കസ് 3 സ്പെഷൽ ഡ്രൈവിൽ ഇന്നലെ 282 കേസുകൾ രജിസ്റ്റർ ചെയ്തു.
5,99,050 രൂപ പിഴ ചുമത്തി. ഇതിൽ 52,000 രൂപ ഇന്നലെ തന്നെ പിഴ ഈടാക്കി. 30 വാഹനങ്ങൾ ഉടമകൾ അനധികൃതമായി രൂപമാറ്റം വരുത്തിയതായി കണ്ടെത്തി. ഫ്ളാഷ് ലൈറ്റുകൾ ഘടിപിച്ച 179 വാഹനങ്ങൾക്കും അമിത ശബ്ദ സംവിധാനങ്ങൾ ഘടിപ്പിച്ച 31 വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. 25 പേരുടെ ഡ്രൈവിംഗ് ലൈസെൻസ് ഇന്നലെ സസ്പെൻഡ് ചെയ്തു.
രാത്രിയിലും പരിശോധന തുടരാൻ സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിനു നിർദേശം നൽകിയിട്ടുണ്ട്.