24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദുബായ്‌ ജൈടെക്‌സ്‌: കേരള സ്റ്റാർട്ടപ്പുകൾക്ക്‌ 130 കോടിയുടെ ബിസിനസ്‌
Kerala

ദുബായ്‌ ജൈടെക്‌സ്‌: കേരള സ്റ്റാർട്ടപ്പുകൾക്ക്‌ 130 കോടിയുടെ ബിസിനസ്‌

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ജൈടെക്‌സിൽ പങ്കെടുത്ത കേരള സ്റ്റാർട്ടപ്പുകൾക്ക്‌ 130 കോടിയുടെ ബിസിനസ്‌ നേട്ടം. കേരള സ്റ്റാർട്ടപ് മിഷന്‌ (കെഎസ്‌യുഎം) കീഴിലുള്ള 40 എണ്ണമാണ്‌ പങ്കെടുത്തത്‌. എജ്യൂടെക്, സൈബർ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്‌, മീഡിയ ടെക്, ഹെൽത്ത് ടെക്, ഫിൻടെക്, ഇൻഷുറൻസ് ടെക്, കൺസ്യൂമർ ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ്‌ നേട്ടം കൈവരിച്ചത്‌. ആദ്യമായാണ്‌ കേരളത്തിൽനിന്ന്‌ ഇത്രയധികം പങ്കെടുക്കുന്നത്‌. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു.

ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപകർ, ഭരണകർത്താക്കൾ എന്നിവരുമായി ബന്ധം സ്ഥാപിക്കാനുള്ള ‘ഇന്ത്യാ സ്റ്റാർട്ടപ് കോൺഫ്ളുവൻസ് 2022’ലും കെഎസ്‌യുഎം പ്രതിനിധി സംഘം പങ്കെടുത്തു. എൻആർഐ ബിസിനസുകാരിൽനിന്നും നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമാണ്‌ കേരള സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചതെന്ന്‌ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

Related posts

തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും ഒന്നിക്കുന്നു: വി.എൻ. വാസവൻ

Aswathi Kottiyoor

പൊതുജനാവബോധം വളർത്താൻ ശുചിത്വമിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor

ഭക്ഷ്യ പരിശോധന തടഞ്ഞാൽ ശക്തമായ നടപടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox