21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി
Iritty

ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി

ഇരിട്ടി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ, കീഴൂർ വാഴുന്ന വേഴ്സ് യു പി സ്ക്കൂൾ എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്. ശാസ്ത്രോത്സവത്തിന് ആതിഥ്യം വഹിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി.
ഉപജില്ലയിലെ 140 തോളം വിദ്യാലയങ്ങളിലെ എൽ പി മുതൽ, എച്ച് എസ് എസ് വരെയുള്ള വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കാളികളാകുന്നത്. സംഘാടക സമിതി ഭാരവാഹികളായ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി. ശ്രീകുമാർ, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, ടി.കെ. ഫസീല, പി.രഘു, കണ്ണൂർ ആർ ഡി സി പി.വി. പ്രസീദ, ഇരിട്ടി ഹൈസ്‌കൂൾ മാനേജർ കെ.ടി. അനൂപ്, പ്രഥമാധ്യാപകൻ എം. ബാബു, വി യു പി എസ് പ്രഥമാധ്യാപകൻ ശ്രീനിവാസൻ, പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ സ്വാഗതവും എം. പ്രദീപൻ നന്ദിയും പറഞ്ഞു.

Related posts

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

പുനർ നിർമ്മാണം പൂർത്തിയാവുന്നു – ഉദ്‌ഘാടനത്തിനൊരുങ്ങി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം

Aswathi Kottiyoor

കാലത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുമായി സേക്രഡ് ഹാര്‍ട്ട്.

Aswathi Kottiyoor
WordPress Image Lightbox