24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ 2,000 മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ
Kerala

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ 2,000 മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് യു​ക്രെ​യ്നി​ലെ പ​ഠ​നം മു​ട​ങ്ങി​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 2,000 സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന് ഉ​സ്ബക്കി​സ്ഥാ​ൻ അ​റി​യി​ച്ചു.

ആ​റ് വ​ർ​ഷ എം​ഡി ഡി​പ്ലോ​മ, ഒ​രു വ​ർ​ഷ ഇ​ന്‍റേ​ൺ​ഷി​പ്പ് അ​ട​ക്ക​മു​ള്ള “5+1′ എം​ബി​ബി​എ​സ് ഡി​ഗ്രി എ​ന്നീ കോ​ഴ്സു​ക​ൾ​ക്കാ​ണ് ഉ​സ്ബക്കി​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​ന അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള എ​ഫ്എം​സി​ജി​ഇ/​നെ​ക്സ്റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​നം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​രു​ക്കു​മെ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​വെ ഉ​സ്ബ​ക്കി​സ്ഥാ​ൻ അം​ബാ​സ​ഡ​ർ ദി​ൽ​ഷോ​ദ് അ​ഖ​റ്റോ​വ് അ​റി​യി​ച്ചു. പ്രാ​ക്ടി​ക്ക​ൽ പ​ഠ​ന​ത്തി​നാ​യി മി​ക​ച്ച ആ​ശു​പ​ത്രി സൗ​ക​ര്യ​വും ഹോ​സ്റ്റ​ലി​ൽ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വും പ്ര​ദാ​നം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​സ്ബക്ക് ജി​എ​ച്ച്എം​ഐ, ബു​ഖാ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല, താ​ഷ്ക്കെ​ന്‍റ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം ന​ൽ​കി​ത്തു​ട​ങ്ങി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

വൈദ്യുതി ബിൽ ഇനി എ‌സ്എംഎസ് ആയി കിട്ടും; 100 ദിവസത്തിൽ എല്ലാം ഡിജിറ്റൽ.*

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor

*ഇന്നു ലോക പാമ്പ് ദിനം: ‘സർപ്പ’ വഴിതുറന്നു; ഒന്നര വർഷത്തിനിടെ വനത്തിലെത്തിയത് 13,635 പാമ്പുകൾ.*

Aswathi Kottiyoor
WordPress Image Lightbox