25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സ്കൂൾ പരിസരത്തെ സംഘർഷ സാധ്യത തടയണം; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി
Kerala

സ്കൂൾ പരിസരത്തെ സംഘർഷ സാധ്യത തടയണം; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് മന്ത്രി വി ശിവൻകുട്ടി. അപൂർവ്വം ചില സ്കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കർശനമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം.

ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരിലും സ്കൂൾ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.

Related posts

ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ വി​ള്ള​ൽ

Aswathi Kottiyoor

ശബരിമല വിമാനത്താവളം : അനുമതി നൽകണമെന്ന്‌ പാർലമെന്റ്‌ കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox