മാലൂർ : കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ മുറിക്കുള്ളിൽ പൂട്ടി പാചകവാതക സിലിണ്ടർ തുറന്നുവിടുകയും വീടിന് തീ വെക്കുകയും ചെയ്തയാളെ മാലൂർ പോലീസ് അറസ്റ്റ് ചെയ്തു. വടകര മേപ്പയിൽ കിണറുള്ള കണ്ടി ഹൗസിൽ രജിഷിനെയാണ് (42) മാലൂർ എസ്.ഐ.എൻ.പി രാഘവൻ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
നിട്ടാറമ്പ് അഞ്ജു നിവാസിൽ എം. ഷീജയെ മുറിക്കകത്താക്കി രജീഷും മുറിയിൽ നിന്നശേഷം പാചകവാതക സിലിണ്ടർ തുറന്നുവെക്കുകയും വീടിന് തീവെക്കുകയുമായിരുന്നു. വീടിന്റെ വാതിൽ അടച്ച് കുറ്റിയിട്ടിരുന്നു ഷീജയുടെ നിലവിളി കേട്ട് ഓടി യെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന് പാചകവാതക സിലിണ്ടർ പുറത് വലിച്ചെറിഞ്ഞതിനാലാണ് വൻ ദുരന്തമൊഴിവായത്.പേരാവൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
ഷീജയുടെ രണ്ടാം വിവാഹമായിരുന്നു രജീഷുമായി.ആദ്യ വിവാഹത്തിൽ ഷീജക്ക് ഒരു കുട്ടിയുണ്ട്.രജീഷിന്റേത് ആദ്യ വിവാ ഹമാണ്.വിവാഹ ശേഷം ഭാര്യയും ഭർത്താവും തമ്മിൽ എന്നും വഴക്കായിരുന്നു. സ്ത്രീധന പീഡനം ആരോപിച്ച് രജീഷിനെതിരെ ഷീജ പരാതിയും നൽകിയിരുന്നു. ഇതിന്റെ കേസ് നിലവിലുണ്ട്.