പേരാവൂർ : നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ പേരാവൂരിലെ വ്യാപാര സംഘടനകൾ സംയുക്തമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു . പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത് സ്വാഗതം പറഞ്ഞു.
തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസീസ് ബോധവൽക്കരണ ക്ലാസ് എടുത്തു.
പഞ്ചായത്തംഗങ്ങളായ റെജീന സിറാജ്, ഷൈലജ ടീച്ചർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പ്രസിഡന്റ് കെ.എ. ബഷീർ. എന്നിവർ പങ്കെടുത്തു
previous post