24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു*
Kerala

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു*


കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് മുതല്‍ പി ജി വരെയും മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നിവയ്ക്കും പഠിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ ആനുകൂല്യം പുതുക്കാനുള്ള അപേക്ഷ www.labourwelfarefund.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
13/10/2022

Related posts

റെക്കോഡ് നിയമനവുമായി പിഎസ്‍സി: ഈ വർഷവും 30,000 കടക്കും

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഈ ​മാ​സം 15 ന് ​പ്ര​ഖ്യാ​പി​ക്കും.

Aswathi Kottiyoor

വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox