24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആ​വി​ലാ​സ​ദ​നി​ൽ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ
Kerala

ആ​വി​ലാ​സ​ദ​നി​ൽ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ

എ​ടൂ​ർ: കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ക​ർ​മ​ലീ​ത്ത ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ തു​ട​ങ്ങി. ആ​ശ്ര​മ​ശ്രേ​ഷ്ഠ​ൻ ഫാ. ​റാ​ഫ്സ​ൺ പീ​റ്റ​ർ കൊ​ടി​യേ​റ്റി. ഫാ. ​സു​ഭാ​ഷ് പ​രു​ത്തി​യി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ചി​രി​പ്പ് ന​ട​ന്നു. ഇ​ന്നു രാ​വി​ലെ 7.30 ന് ​പീ​ഢാ​നു​ഭ​വ തി​രു​മ​ണി​ക്കൂ​ർ ശ്രു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ൻ​സ​ൺ ചേ​ര​മാ​ൻ തു​രു​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഉ​രു​ൾ നേ​ർ​ച്ച ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല​യോ​ടെ തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ആ​ശ്ര​മ​ശ്രേ​ഷ്ഠ​ൻ ഫാ. ​റാ​ഫ്സ​ൺ പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പേ​രാ​വൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് കു​ഴി​യാ​ലി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം.12.30​ന് ഊ​ട്ടു​നേ​ർ​ച്ച. തി​രു​നാ​ൾ 20ന് ​സ​മാ​പി​ക്കും.

Related posts

സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം; സ്വകാര്യ ബസുകളിലും സ്കൂൾ ബസുകളിലുമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും.

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യമായി വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ കെ.എസ്. ആര്‍.ടി.സി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox