21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒന്നരപ്പതിറ്റാണ്ട് ; രാജ്യത്ത് ആഭിചാരക്കൊലകൾ മൂവായിരത്തിലേറെ
Kerala

ഒന്നരപ്പതിറ്റാണ്ട് ; രാജ്യത്ത് ആഭിചാരക്കൊലകൾ മൂവായിരത്തിലേറെ

ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്ത്‌ മൂവായിരത്തിലധികം ആഭിചാരക്കൊലകളെന്ന്‌ കണക്ക്‌. ജാർഖണ്ഡ്‌, ഒഡിഷ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ ആഭിചാരക്കൊലകൾ കൂടുതലും റിപ്പോർട്ട്‌ ചെയ്‌തത്‌. കേരളത്തിലും സമാനമായ കേസുകളുണ്ടായിട്ടുണ്ട്‌.

അഞ്ചു വർഷംമുമ്പ്‌ കർണാടക രാമനഗര ജില്ലയിൽ നാലാം ക്ലാസ്‌ വിദ്യാർഥിനിയെ അമ്മാവന്റെ രോഗം മാറാൻ ബലി നൽകി. 2018ൽ ആന്ധ്രയിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത്‌ സൂപ്പർ ബ്ലൂ മൂൺ ദിനത്തിൽ കൊലചെയ്‌തത്‌, ഒഡിഷയിലെ ബോലൻഗീർ ജില്ലയിൽ സുന്ദിമുണ്ടയിൽ ദുർഗാദേവിയെ പ്രീതിപ്പെടുത്താൻ ഒമ്പതുവയസ്സുകാരനെ കൊലപ്പെടുത്തിയത്‌, കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട്‌ പുതുപ്പള്ളി തെരുവിൽ ആറു വയസ്സുകാരനെ അമ്മ കൊന്നത്‌ ഉൾപ്പെടെ മൂവായിരത്തിലധികം ആഭിചാരക്കൊലകളാണ്‌ നടന്നത്‌.

ഇലന്തൂരിൽ 1997ൽ സമാന സംഭവം ഉണ്ടായി. 2005ൽ നെന്മാറയിൽ അച്ഛൻ കൊലചെയ്‌ത ഒന്നരയവസ്സുകാരൻ ശബരീഷ്‌, 2010ൽ മലപ്പുറം മുന്നിയൂരിൽ ഭർത്താവും സഹോദരനും ചേർന്ന്‌ കൊലപ്പെടുത്തിയ സക്കീന, 1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന്‌ കൊന്ന്‌ കുഴിച്ചുമൂടിയ സോഫിയ, 1983ൽ മുണ്ടിയെരുമയിൽ നിധി കിട്ടാൻവേണ്ടി അച്ഛനും സഹോദരിയും അയൽവാസികളും ചേർന്ന്‌ കൊലപ്പെടുത്തിയ ഒമ്പതാം ക്ലാസുകാരൻ, 1995ൽ രാമക്കൽമേട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന്‌ മന്ത്രവാദികളുടെ ക്രൂരതയ്‌ക്ക്‌ വിട്ടുകൊടുത്ത സ്‌കൂൾ വിദ്യാർഥി, 2012 ഒക്ടോബറിൽ തിരുവനന്തപുരം പൂവാറിനടുത്ത്‌ മന്ത്രവാദം ചോദ്യംചെയ്‌തതിന്റെ പേരിൽ കൊല്ലപ്പെട്ട രണ്ടു പേർ–- ഇങ്ങനെ നീളുന്നു രാജ്യത്തെ ആഭിചാരക്കൊലകൾ.

അന്ധവിശ്വാസം ഇല്ലാതാക്കൽ നിയമം ഉടൻ
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോൽസാഹിപ്പിക്കുന്നത്‌ തടയാൻ ലക്ഷ്യമിട്ട്‌ സംസ്ഥാനസർക്കാർ ഉടൻ നിയമം കൊണ്ടുവരും. ദി കേരള പ്രിവൻഷൻ ആൻഡ്‌ ഇറാഡിക്കേഷൻ ഓഫ്‌ ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്‌, സോർസെറി ആൻഡ്‌ ബ്ലാക്ക്‌ മാജിക്‌ ബില്ലിന്റെ (അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും) കരട്‌ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്‌. ബില്ലിൻമേൽ ചർച്ചയും പൊതുജനാഭിപ്രായവും തേടും. 2019ൽ നിയമപരിഷ്‌കരണ കമീഷൻ നിയമവകുപ്പിന്‌ നൽകിയ മൂന്നാം റിപ്പോർട്ടിലാണ്‌ ബിൽ നിർദേശിച്ചത്‌. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

അന്ധവിശ്വാസങ്ങൾക്ക് എതിരെ ജാഗ്രതാസദസ്സ്‌
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വില്ലേജ് തല ‌ജാഗ്രതാസദസ്സുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് തലത്തിൽ പോസ്റ്റർ പ്രദർശനം ഉൾപ്പെടെയുള്ള പ്രചാരണം നടത്തും.
സമൂഹത്തെ പിന്നോട്ട് നയിക്കുന്ന പ്രവണതകൾക്കെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ പറഞ്ഞു.

Related posts

കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് .

Aswathi Kottiyoor

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ രാവിലെ 8 മുതൽ; ഫലം 2 മണിക്കൂറിനകം

Aswathi Kottiyoor
WordPress Image Lightbox