26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആഭിചാരക്കൊല: ഷാഫി മുഖ്യആസൂത്രകൻ, ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കമ്മീഷണർ.*
Kerala

ആഭിചാരക്കൊല: ഷാഫി മുഖ്യആസൂത്രകൻ, ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കമ്മീഷണർ.*


കൊച്ചി> സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും കൊച്ചി കമ്മീഷണർ എസ് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷാഫി സ്ഥിരം കുറ്റവാളിയാണ്. ചോദ്യം ചെയ്യലിൽ ഷാഫി ആദ്യം വിവരങ്ങൾ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ്. ഇയാൾ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പക്കാൻ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാൾക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാൾ പ്രവർത്തിക്കും. ശ്രീദേവി എന്ന പേരിൽ ഫെയ്‌‌സ്‌ബുക്കിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവൽ സിങും ഭാര്യയും പൂർണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്.ഭഗവൽ സിങ്ങിന്റെയും ലൈലയുടേയും പേരിൽ മുൻപ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനൽ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികൾ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി. ആഭിചാരക്കൊല കേസിൽ അന്വേഷണ സംഘത്തെ കമ്മീഷണർ അഭിനന്ദിച്ചു. സാധാരണ കേസല്ലെന്ന് ആദ്യം തന്നെ മനസ്സിലായി.
നടന്നത് കഠിനമായ അന്വേഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.

Related posts

പോ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ലു​ക​ൾ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

*രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കൊച്ചിയിൽ.*

Aswathi Kottiyoor

കൊടുംചൂടിലുണങ്ങി പൈനാപ്പിൾ, കർഷകർ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox