22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാഹി തിരുനാൾ: 14നും 15നും ഗതാഗത നിയന്ത്രണം*
Kerala

മാഹി തിരുനാൾ: 14നും 15നും ഗതാഗത നിയന്ത്രണം*

*14, 15 തീയ്യതികളിൽ മാഹിയിൽ മദ്യഷോപ്പുകൾക്ക് അവധി, (പള്ളൂർ പന്തക്കൽ ബാധകമല്ല)*

മാഹി: മാഹി സെന്റ് ​തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ് വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മാഹി പൊലീസ് സുപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു. സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഹോസ്പിറ്റൽ ജങ്ഷൻ വരെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

തലശ്ശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ:
തലശ്ശേരി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റോഫിസ് കവലയിൽ നിന്ന് ഇടതു വശത്തുള്ള ബൂൾവാർഡ് റോഡിലൂടെ ഇൻഡോർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ വഴി അഴിയൂർ ചുങ്കത്ത് എത്തുന്ന വിധത്തിൽ പോകണം.

വടകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപത്രി കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് പോകണം.
14, 15 തീയ്യതികളിൽ മാഹിയിൽ മദ്യഷോപ്പുകൾക്ക്
അവധിയാണ്..

Related posts

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

*റേഷൻ കാർഡ് പുതുക്കാം, എപ്പോൾ വേണമെങ്കിലും; 5 വർഷം കൂടുമ്പോഴുള്ള പുതുക്കൽ നിർത്തി.*

Aswathi Kottiyoor
WordPress Image Lightbox