26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​ർ നീ​ല​ക്കു​റിഞ്ഞി വ​സ​ന്ത​വും
Kerala

കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​ർ നീ​ല​ക്കു​റിഞ്ഞി വ​സ​ന്ത​വും

ക​ണ്ണൂ​ർ: ഈ ​മാ​സം ന​ട​ത്തു​ന്ന ടൂ​ർ പാ​ക്കേ​ജ് പ​ട്ടി​ക കെ​എ​സ്ആ​ർ​ടി​സി പു​റ​ത്തി​റ​ക്കി. മൂ​ന്നാ​ർ, നെ​ഫ​ർ​റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ൽ, വാ​ഗ​മ​ൺ-​കു​മ​ര​കം, വ​യ​നാ​ട്, പൈ​ത​ൽ​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര. മൂ​ന്നാ​റി​ൽ 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കൂ​ന്ന നീ​ല​ക്കു​റു​ഞ്ഞി കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കും. ‌
22ന് ​രാ​വി​ലെ പു​റ​പ്പെ​ട്ട് 25ന് ​രാ​വി​ലെ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് മൂ​ന്നാ​ർ പാ​ക്കേ​ജ്. നെ​ഫ​ർ​റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യ്ക്ക് 23ന് ​രാ​വി​ലെ പു​റ​പ്പെ​ട്ട് 24ന് ​രാ​വി​ലെ തി​രി​ച്ചെ​ത്തും. ഒ​രാ​ൾ​ക്ക് 3850 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. 3900 രൂ​പ​യ്ക്കാ​ണ് വാ​ഗ​മ​ൺ-​കു​മ​ര​കം ടൂ​ർ പാ​ക്കേ​ജ്. 22ന് ​രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് 25ന് ​രാ​വി​ലെ തി​രി​ച്ചെ​ത്തും. വ​യ​നാ​ട്ടി​ലെ തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ടം, എ​ൻ ഊ​ര് പൈ​തൃ​ക​ഗ്രാ​മം, ല​ക്കി​ടി വ്യൂ ​പോ​യി​ന്‍റ്, വാ​ണി മ്യൂ​സി​യം, പൂ​ക്കോ​ട് ത​ടാ​കം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നാ​ല് നേ​ര​ത്തെ ഭ​ക്ഷ​ണ​വും എ​ൻ​ട്ര​ൻ​സ് ഫീ​യും ഉ​ൾ​പ്പെ​ടെ 1180 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക.
പൈ​ത​ൽ​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും വൈ​കു​ന്നേ​ര​ത്തെ ചാ​യ​യും സ്നാ​ക്സും എ​ൻ​ട്ര​ൻ​സ് ഫീ​യും ഉ​ൾ​പ്പെ​ടെ 750 രൂ​പ​യാ​ണ് നി​ര​ക്ക് .ഫോ​ൺ: 9496131288, 8089463675.

Related posts

തൊഴിലുറപ്പ് പദ്ധതിയിൽ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസർക്കാർ; കേരളത്തിന് മാത്രം 137 കോടി

Aswathi Kottiyoor

പൊലീസിന്‌ കരുത്തായി 2681 പേർ കൂടി ; തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു

Aswathi Kottiyoor

രാജ്യത്ത് ഇന്ധന വില കുറച്ചു.

Aswathi Kottiyoor
WordPress Image Lightbox