21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി
Kerala

ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ.രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഡിജിറ്റൽ സർവെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർവെ നടക്കുവില്ലേജുകളിലെ ഭൂരേഖകൾ സംബന്ധിച്ച വിവരങ്ങൾ എന്റെ ഭൂമി പോർട്ടലിൽ പരിശോധിക്കാം.

റവന്യുമന്ത്രി കെ.രാജൻ, തദ്ദേശഭരണം വകുപ്പുമന്ത്രി എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർഎംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ എന്നിവർ രക്ഷാധികാരികളും ഗതാഗതമന്ത്രി ആന്റണി രാജു ചെയർമാനും കൗൺസിലർ അഡ്വ. രാഖി രവികുമാർ ജനറൽ കൺവീനറായും സർവെ ഡയറക്ടർ സിറാം സാംബശിവറാവു, ജില്ലാ കലക്ടർ ജെറോമിക് ജോർജ് എന്നിവർ കോ-ഓർഡിനേറ്റർമാരായും സംഘാടക സമിതി രൂപവത്കരിച്ചു.

സർവെ ഡയറക്ടറേറ്റിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ലാൻഡ് റവന്യു കമ്മീഷണർ ബിജു, ഡെപ്യൂട്ടി മേയർ പി കെ രാജു, കോർപ്പറേഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർ, സർവെ ഡയറക്ടർ സുരേശൻ കാണിച്ചേരി, ജില്ലയിൽ സർവെ നടക്കുന്നവില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ആഗോള സ്റ്റാര്‍ട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ട്‌ : കേരളം ഏഷ്യയില്‍ ഒന്നാമത് ; ലോക റാങ്കിങ്ങിൽ നാലാംസ്ഥാനം

Aswathi Kottiyoor

വിലക്ക് നീക്കി; പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം.

Aswathi Kottiyoor

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം; അപേക്ഷ ഇന്നു മുതൽ

Aswathi Kottiyoor
WordPress Image Lightbox