24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വാഹനങ്ങളുടെ നിയമലംഘനം: വടിയെടുത്ത് ഹൈക്കോടതി
Kerala

വാഹനങ്ങളുടെ നിയമലംഘനം: വടിയെടുത്ത് ഹൈക്കോടതി

മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ളും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളും ലം​​​ഘി​​​ച്ച് ഒ​​​രു വാ​​​ഹ​​​നം പോ​​​ലും ഇ​​​ന്നു മു​​​ത​​​ല്‍ നി​​​ര​​​ത്തി​​​ലു​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​ല്‍ ക​​​ണ്ടാ​​​ല്‍ ആ ​​​നി​​​മി​​​ഷം പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​ണം. ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഇ​​​വ ഓ​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കു​​​ക​​​യും ഡ്രൈ​​​വ​​​റു​​​ടെ ലൈ​​​സ​​​ന്‍​സ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും വേ​​​ണം.

ഫി​​​റ്റ്ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്ക​​​ലും ലൈ​​​സ​​​ന്‍​സ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യ​​​ലും കു​​​റ​​​ഞ്ഞ​​​തു മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു വേ​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വി​​ലു​​ണ്ട്.​​

നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​നോ​​​ദ, പ​​​ഠ​​​ന യാ​​​ത്ര​​​ക​​​ള്‍​ക്കു വി​​​ളി​​​ച്ചാ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി​​​ക്കും യാ​​​ത്ര​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​നു​​​മെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

മു​​​ള​​​ന്തു​​​രു​​​ത്തി മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് വി​​​ദ്യാ​​​നി​​​കേ​​​ത​​​ന്‍ സ്‌​​​കൂ​​​ളി​​​ല്‍ നി​​​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യി വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യ ടൂ​​​റി​​​സ്റ്റ് ബ​​​സ് പാ​​​ല​​​ക്കാ​​​ട് വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ല്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട് അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളും ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നു​​​മ​​​ട​​​ക്കം ഒ​​​മ്പ​​​തു പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Related posts

പാചക വാതകം തീരുന്നത് അറിയാം: പുതിയ സ്മാർട്ട് എൽപിജി സിലിണ്ടറിന്റെ സവിശേഷതകൾ ഇതാ.

Aswathi Kottiyoor

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox