24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ട്രെയിൻ ടിക്കറ്റെടുക്കാൻ സ്റ്റേഷനുകളിൽ ഇനി ക്യു.ആർ കോഡ് സംവിധാനവും
Kerala

ട്രെയിൻ ടിക്കറ്റെടുക്കാൻ സ്റ്റേഷനുകളിൽ ഇനി ക്യു.ആർ കോഡ് സംവിധാനവും

ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുക്കാനുള്ള സൗകര്യം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ലഭ്യമാകും. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാൻ ഇതിലൂടെ സാധിക്കും. യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. നിലവിൽ പാലക്കാട് ഡിവിഷനു കീഴിലുള്ള 61 സ്റ്റേഷനുകളിൽ ക്യുആർ കോഡ് സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

സെപ്റ്റംബർ 25ന് പുതിയ സംവിധാനം കോഴിക്കോട് പ്രാബല്യത്തിൽ വന്നെങ്കിലും അത്ര പരിചിതമല്ലാത്തതിനാൽ ആളുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ടിക്കറ്റുകൾ എടുക്കാൻ യാത്രക്കാർ ഇപ്പോഴും കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ട്

യുടിഎസ് ആപ്പ് അനുസരിച്ച് റെയിൽവേ ട്രാക്കിന്‍റെ 15 മീറ്റർ ചുറ്റളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ സ്റ്റേഷനിൽ ടിക്കറ്റ് കിട്ടിയില്ല. ടിക്കറ്റ് എടുക്കാൻ എനിക്ക് സ്റ്റേഷന് പുറത്തു വരണമായിരുന്നു. മാത്രമല്ല യാത്ര ആരംഭിക്കുന്ന സ്റ്റേഷനും യാത്ര അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. ക്യുആർ കോഡ് ഇതിനുള്ള പരിഹാരമാണ്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് സ്കാനിംഗ് സ്റ്റേഷനിൽ നിന്ന് ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റ് ലഭിക്കും. ഇതിനായി സ്റ്റേഷനുകളിലും കൗണ്ടറിന് സമീപത്തും മറ്റും ക്യുആർ കോഡ് ഒട്ടിച്ചിട്ടുണ്ട്.

Related posts

ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു യുവാവ് മരിച്ചു.*

Aswathi Kottiyoor

ത​ദ്ദേ​ശ ഫ​ണ്ട് ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണം: ധ​ന​വ​കു​പ്പ്

Aswathi Kottiyoor

14 വർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox