23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തലശേരി – മാഹി ബൈപ്പാസ് മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala

തലശേരി – മാഹി ബൈപ്പാസ് മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

തലശേരി –- മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബൈപ്പാസ് നിർമാണ പ്രവൃത്തി പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി മണ്ഡലത്തിലെ കൊടുവള്ളി ബാലം, ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കണ്ണൂർ കിഴുത്തള്ളി, അഴീക്കോട്ടെ പാപ്പിനിശേരി തുരുത്തി, തളിപ്പറമ്പിലെ കുറ്റിക്കോൽ, കല്യാശേരിയിലെ പിലാത്തറ, പയ്യന്നൂരിലെ കോത്തായി മുക്ക് എന്നിവിടങ്ങളിലാണ് പ്രവൃത്തി വിലയിരുത്തിയത്.
ദേശീയ പാതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും മന്ത്രിയുടെ സാന്നിധ്യത്തിൽ എൻഎച്ച്എഐ അധികൃതരുമായി ചർച്ച ചെയ്തു. മുഴുവൻ കാര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഭൂമിയേറ്റടുക്കൽ മുതൽ ദേശീയപാതാ വികസനത്തിന്‌ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. 5580 കോടിയാണ് ഏറ്റെടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തി പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലയിൽ വേറെ പരിശോധനയുമുണ്ടാകും. 2024ൽ ജില്ലയിലെ ദേശീയപാതാ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകും. കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി പാതാ വികസനം 2025 ഓടെ പൂർത്തീകരിക്കും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തും മന്ത്രി പറഞ്ഞു. എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, കലക്ടർ എസ് ചന്ദ്രശേഖർ, എൻഎച്ച്എഐ റീജണൽ ഓഫീസർ ബി എൽ മീണ, പ്രോജക്ട് ഡയറക്ടർ അഭിഷേക് തോമസ് വർഗീസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.
ഫീൽഡ് വിസിറ്റ് : 
റിപ്പോർട്ട്‌ നിർബന്ധം
കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിങ്‌ എൻജിനിയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കണം. മാസത്തിൽ ഒരിക്കൽ ഇവർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, കലക്ടർ എസ് ചന്ദ്രശേഖർ, എൻഎച്ച്എഐ റീജിയണൽ ഓഫീസർ ബി എൽ മീണ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.

Related posts

ഉയര്‍ന്ന താപനിലയില്‍ വളരുന്ന 
ഡെങ്കിവൈറസ് മാരകം ; പഠനം നടത്തിയത്‌ ആര്‍ജിസിബിയിലെ ഗവേഷകർ

Aswathi Kottiyoor

കേരളത്തിൽ നിക്ഷേപത്തിന് ദക്ഷിണ കൊറിയക്ക്‌ താൽപ്പര്യം

Aswathi Kottiyoor

പുതിയ അദ്ധ്യയന വര്‍ഷത്തിൽ ഒരു സ്‌കൂളിലും അദ്ധ്യാപകരുടെ കുറവ് ഉണ്ടാകരുത് ; മന്ത്രി വി ശിവന്‍കുട്ടി

WordPress Image Lightbox