ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് സംസ്ഥാനത്ത് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
തമിഴ്നാട് മാതൃകയിൽ കേരളത്തിലും വാഹനനികുതി ഈടാക്കും. അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ നവംബർ ഒന്നു മുതൽ കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണം. ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്ന കാര്യം പരിശോധിക്കും.