24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മോഡൽ പോളി വിദ്യാർഥിനി പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Kerala

മോഡൽ പോളി വിദ്യാർഥിനി പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ


കോഴിക്കോട് > പയ്യോളിയിൽ ട്രെയിൻ തട്ടി മോഡൽ പോളി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.

പയ്യോളി കൃസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽപാളത്തിലാണ് അപകടം നടന്നത്. അപകടത്തിൽ, തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയിരുന്നു. സമീപത്ത് നിന്നും ലഭിച്ച ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡൽ പോളി വിദ്യാർഥിനിയാണ്. ദീപക് സഹോദരനാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Related posts

മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്

Aswathi Kottiyoor

പഞ്ചാബും മാസ്‌ക്‌ നിർബന്ധമാക്കി; ഡൽഹിയിൽ വ്യതിയാനം വന്ന എട്ടു വൈറസുകൾ കൂടി

Aswathi Kottiyoor

യാത്രക്കാരന്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ കണ്ടക്ടര്‍ക്ക്  5000 രൂപ പിഴ ചുമത്താന്‍ കെ.എസ്.ആര്‍.ടി.സി.

Aswathi Kottiyoor
WordPress Image Lightbox