സേവനദിന ശ്രമദാനം നടത്തി
കൊളക്കാട് സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി വെള്ളറയിൽ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ശ്രമദാനം നടത്തി.
ഉരുൾ പൊട്ടിയൊഴുകി വന്ന് തോട് ഗതിമാറിയൊഴുകി കല്ലുകൾ കൂമ്പാരമായ കൃഷിയിടത്തിലാണ് ശ്രമദാനം നടത്തിയത്. കല്ലുകൾ പെറുക്കി മാറ്റിയും തോട് വൃത്തിയാക്കിയും പറമ്പ് വീണ്ടും കൃഷിയോഗ്യമാക്കി.
മിഴി കലാസാംസ്കാരികവേദിയുടെയും സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും പ്രവർത്തകരാണ് സേവന സന്നദ്ധരായി രംഗത്തിറങ്ങിയത്.
ശ്രമദാനത്തിനു ശേഷം മിഴി കലാസാംസ്കാരിക വേദിയുടെ കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്നും സംഘടിപ്പിച്ചു.
മിഴിയുടെ പ്രസിഡന്റ് ജോയി ഓരത്തേൽ അധ്യക്ഷതവഹിച്ചു. സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെ കോർഡിനേറ്റർമാരായ ജോസ് സ്റ്റീഫൻ , മനോജ് ജോസഫ് , മിഴി കലാസാംസ്കാരിക വേദി സെക്രട്ടറി സിജു തേമാം കുഴി, പാപ്പച്ചൻ പാറാട്ടു കുന്നേൽ എന്നിവർ പ്രസംഗിച്ചു.