26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം ; ഇ ഗവേണൻസിൽ മികച്ച നേട്ടം ; ഓൺലൈനായി നോക്കിയത്‌ അരക്കോടി ഫയൽ
Kerala

ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം ; ഇ ഗവേണൻസിൽ മികച്ച നേട്ടം ; ഓൺലൈനായി നോക്കിയത്‌ അരക്കോടി ഫയൽ

ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം ( ഐഎൽജിഎംഎസ്) വഴി പഞ്ചായത്തുകളിൽ കൈകാര്യം ചെയ്‌തത് അരക്കോടിയിലധികം ഫയൽ. ഈവർഷം ഏപ്രിൽ നാലിനാണ് സംസ്ഥാനത്താകെ ഓൺലൈൻ സേവനം വ്യാപിപ്പിച്ചത്. വെള്ളി രാത്രിവരെ 50,91,615 ഫയലാണ് കൈകാര്യം ചെയ്തത്‌. ഇതിൽ 43,92,431 (86.26 ശതമാനം) ഫയൽ തീർപ്പാക്കി.

അപാകം പരിഹരിക്കാൻ കത്തുനൽകിയ 1,07,258 എണ്ണവും കൂടുതൽ പരിശോധനയ്‌ക്കായി മാറ്റിയ 1,40,961ഉം ബാക്കിയുണ്ട്‌. 264 സേവനമാണ് ഐഎൽജിഎംഎസ് വഴി നിലവിൽ ലഭ്യമാകുന്നത്. നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരളാ മിഷനെയും തദ്ദേശ മന്ത്രി എം ബി രാജേഷ്‌ അഭിനന്ദിച്ചു.

ഐഎൽജിഎംഎസ്
പഞ്ചായത്ത് ഓഫീസിൽ വരാതെ സേവനങ്ങൾ ലഭ്യമാകുന്ന രീതിയാണ് എൽജിഎംഎസ്. citizen.lsgkerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്‌. പണമടയ്ക്കാനും സർട്ടിഫിക്കറ്റ്‌ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Related posts

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

മങ്കിപോക്സ് രോഗികളോട് ഇടപെടുന്നത് കരുതലോടെ വേണമെന്ന് കേന്ദ്രം ; സോപ്പും, സാനിറ്റൈസറും ഉപയോഗിക്കണം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന

Aswathi Kottiyoor
WordPress Image Lightbox