21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • വൈദ്യുതി ഉത്പാദനത്തിൽ ചരിത്ര നേട്ടവുമായി ബാരാപ്പോൾ ജലവൈദ്യുത പദ്ധതി
Iritty

വൈദ്യുതി ഉത്പാദനത്തിൽ ചരിത്ര നേട്ടവുമായി ബാരാപ്പോൾ ജലവൈദ്യുത പദ്ധതി

ഇരിട്ടി: അണക്കെട്ടില്ലാതെ ട്രഞ്ച് വിയർ സംവിധാനത്തിൽ പണിത കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ബാരാപ്പോൾ വൈദ്യുതി ഉത്പാദനത്തിൽ ചരിത്ര നേട്ടത്തിലേക്ക്. പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ഉദ്‌പാദിപ്പിക്കേണ്ട ലക്‌ഷ്യം കഴിഞ്ഞ നാലുമാസം കൊണ്ട് മറികടന്നാണ് ബാരാപ്പോൾ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ ഈ ജല വൈദ്യുത പദ്ധതി കെ എസ് ഇ ബിയുടെ ഏറ്റവും മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയരുകയാണ്. ശരാശരി തുലാവർഷം കൂടി ഇക്കുറി ലഭിക്കുകയാണെങ്കിൽ 50 മെഗാവാട്ട് എന്ന സ്വപ്‌ന നേട്ടത്തിലേക്ക് എത്താൻ ബാരാപ്പോളിന് കഴിയും എന്നാണ് വിലയിരുത്തൽ.
36 ദശലക്ഷം യൂണിറ്റ് വാർഷിക ഉദ്പാദനമാണ് ബാരാപ്പോൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ വർഷം നാലുമാസം കൊണ്ട് തന്നെ ഈ ലക്‌ഷ്യം പിന്നിടാനായി. കാല വർഷത്തിൽ പുഴയിൽ നീരൊഴുക്ക് ശക്തമാവുകയും അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിയുകയും ചെയ്തു. ഇതാണ് ലക്ഷ്യം വേഗത്തിൽ കൈവരിക്കാനിടയാക്കിയത്.
15 മെഗാവാട്ടാണ് പദ്ധതിയുടെ ആകെ ഉൽപ്പാദനശേഷി. മുന്ന് ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാലുള്ള ഉൽപ്പാദനം പ്രതിദിനം 3,60,000 യൂണിറ്റാണ്. ജൂൺ മുതൽ മെയ് മാസം വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുത ഉൽപ്പാദനത്തിലെ ഒരു വർഷമായി കണക്കാക്കുന്നത്. ഈ കാലയളവിൽ ലക്ഷ്യമിട്ട ഉത്പ്പാദനമാണ് 36 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞവർഷം ഒക്ടോബർ പകുതിയോടെയാണ് ലക്ഷ്യം മറികടക്കാനായത്. ഇക്കൂറി പുഴയിൽ നീരൊഴുക്ക് ആരംഭിച്ചത് ജൂൺ പകുതിയോടെയാണ്. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും ഉത്പ്പാദനം നടക്കുന്നത്. പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകളിൽ ഒന്നായി കുറച്ച് മണിക്കൂറുകൾ ഇടപെട്ടും മറ്റും ഉത്പ്പാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവർഷ ഉത്പ്പാദനം കണക്കാക്കിയിരുന്നത്.
കർണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഒഴുകി വരുന്ന പുഴ എന്നതിനാൽ ബ്രഹ്മഗിരി മലനിരകളിലെ വനമേഖലകളിൽ പെയ്യുന്ന മഴയാണ് ബാരാപോൾ പുഴയിലെ ജലനിരക്ക് കൂട്ടുന്നത്. കുടകിലെ മാക്കൂട്ടം വനമേഖല അതിരിട്ടൊഴുകുന്ന പുഴയുടെ ഉയരം കൂടിയ ഭാഗത്ത് പുഴക്ക് കുറുകെ പണിത ട്രഞ്ച് വയറിൽ നിന്നും മൂന്നര കിലോമീറ്ററിലേറെ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. നാലുമാസം കൊണ്ട് തന്നെ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞത് മാക്കൂട്ടം വനമേഖലകളിൽ ശക്തമായ മഴ കിട്ടിയതുകൊണ്ടാണ്.
ബാരാപ്പോൾ പദ്ധതി 2016 ഫെബ്രുവരി 29നാണ് രാജ്യത്തിന് സമർപ്പിച്ചത് . ഇതുവരെയായി പദ്ധതിയിൽ നിന്നും 196 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. 2017-18 വർഷത്തിൽ ഉദ്‌പാദനം 40.51ദശലക്ഷം യൂണിറ്റായിരുന്നു. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും ഉരുൾപെട്ടലും മറ്റും ഉണ്ടായതിനെത്തുടർന്ന് പദ്ധതിയുടെ കനാലിൽ ഉണ്ടായ ചോർച്ചയും ജനറേറ്റർ തകരാറുമെല്ലാം പദ്ധതിയെ പൂർണ്ണ നഷ്ടത്തിലാക്കി. പദ്ധതിയുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി മന്ത്രി തന്നെ നേരിട്ട് സ്ഥലത്തെത്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിദേശ സങ്കേതിക വിദ്യയുടെ സഹായത്താൽ ചോർച്ചയുൾപ്പെടെ അടച്ചാണ് പദ്ധതിയെ സാധാരണ നിലയിൽ എത്തിച്ചത്. കഴിഞ്ഞ വർഷം 49.83 ദശലക്ഷം യൂണിറ്റ് ഉദ്പാദിപ്പിക്കാനായിരുന്നു. ഇക്കുറി കലാവസ്ഥ അനുകൂലമായാൽ 50 മെഗാവാട്ട് കൈവരിക്കാൻ ആകുമെന്ന് ബാരാപോൾ എസിസ്റ്റന്റ് എഞ്ചിനീയർ പി.എസ്. യദുലാൽ പറഞ്ഞു.
സൗരോർജ്ജ പദ്ധതിയിലൂടെ നാല് മെഗാവാട്ട് വൈദ്യുതിയും ഇതിന് പുറമെ ബാരാപോളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാരാപ്പോളിൽ ഉണ്ടായ ആത്മവിശ്വാസം ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗറിന്റെ പൂർത്തീകരണത്തിനും കരുത്തു പകരുന്നതാണ് .

Related posts

ഇരിട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കോൺക്രീറ്റ് മിക്സർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

Aswathi Kottiyoor

ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു

Aswathi Kottiyoor

നിര്യാതയായി

Aswathi Kottiyoor
WordPress Image Lightbox