എടപ്പാള്‍: ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വിലസി നടക്കുന്നവര്‍ക്ക് പിടിവീഴും. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ മുഴുകി ജോലിയില്‍ ശ്രദ്ധിക്കാത്തവരെ പിടികൂടാനുള്ള സംവിധാനം വിജിലന്‍സിന്റെ പരിഗണനയിലുണ്ട്.ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണില്‍ കളിക്കുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥിരം സംവിധാനമൊരുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള്ള ഇ-മെയില്‍ ഐ.ഡി.യുമുണ്ട്.
ആവശ്യക്കാര്‍ ഓഫീസുകളിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഫോണില്‍ മുഴുകിയിരിക്കുന്നതുമൂലമുള്ള പ്രയാസം ഒഴിവാക്കാനാണ് നടപടി. അടുത്തുതന്നെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. പോസ്റ്റുകളും ചര്‍ച്ചകളും വീണ്ടെടുത്ത് അവ പോസ്റ്റുചെയ്യുന്ന സമയം നോക്കിയാവും വിജിലന്‍സ് നടപടിയെടുക്കുക. ഇതിനായി ഓരോ ജില്ലയിലും ഡിവൈ.എസ്.പി. തലത്തിലുള്ള ഒരുദ്യോഗസ്ഥനെയും ചുമതലപ്പെടുത്തും.