21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ
Kerala Uncategorized

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

ജില്ലയിൽ എലിപ്പനിയും അതിനോട് അനുബന്ധിച്ചുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആര്യോഗ്യം) അറിയിച്ചു. എലികളുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്ത് വരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം.

രോഗാണുവാഹകരായ എലിയുടെ വിസർജനത്താൽ മലിനമായ മണ്ണ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും മലിനമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നവരിലും രോഗം ഉണ്ടാവുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ തോട്ടം, ഫാം എന്നിവിടങ്ങളിലെ തൊഴിലാളികൾ, പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ, കന്നുകാലിയെ വളർത്തുന്നവർ, തൊഴിലുറപ്പു തൊഴിലാളികൾ, വെള്ളത്തിലിറങ്ങി മത്സ്യം പിടിക്കുന്നവർ എന്നിവരിൽ രോഗം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പിടിപെടാൻ സാധ്യതയുള്ള ജോലി ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ വീതം എലിപ്പനി രോഗ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ കഴിക്കണം.

രോഗ ലക്ഷണങ്ങൾ: ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിന് ഉണ്ടാവുന്ന നിറ വ്യത്യാസം, മൂത്രത്തിലെ മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ചർദ്ദി, മഞ്ഞപിത്ത ലക്ഷണങ്ങൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ലക്ഷണം ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിൽ ചികിത്സ തേടണം.

കൈകാലുകളിൽ മുറിവുള്ളവർ കഴിവതും രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക. ജോലിക്ക് ഇറങ്ങുമ്പോൾ കൈയ്യുറ, കാലുറ എന്നിവ ധരിക്കുക. മലിനമായ വെള്ളത്തിൽ കുളിക്കുന്നതും കൈ, കാൽ, മുഖം, വായ എന്നിവ കഴുകുന്നതും ഒഴിവാക്കി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. എലികളെ നശിപ്പിക്കുകയും ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുകയും വേണമെന്ന് ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

Related posts

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു

Aswathi Kottiyoor

എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം; ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിനശിച്ചു

Aswathi Kottiyoor
WordPress Image Lightbox