*
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍-സാഫ് മുഖേന നടപ്പാക്കുന്ന സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. രണ്ട് മുതല്‍ അഞ്ച് പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കാണ് അവസരം. അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്സ്. വിധവകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ മേല്‍പറഞ്ഞ ഓഫീസുകളില്‍ ഒക്ടോബര്‍ 22നകം സമര്‍പ്പിക്കണം. മുമ്പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 7902502030, 9947372484, 0497 2732487.
07/10/2022