24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം 14,15 തീയതികളിൽ –
Kerala

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം 14,15 തീയതികളിൽ –

പേരാവൂർ: പേരാവൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം 14,15 തീയതികളിൽ കൊളക്കാട് സെയ്ന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.കന്നുകാലി പ്രദർശനം,ക്ഷീരകർഷകരെ ആദരിക്കൽ,ക്ഷീര വികസന സെമിനാർ,ഡയറി ക്വിസ്,എക്‌സിബിഷൻ എന്നിവയുണ്ടാവും.14ന് വൈകിട്ട് മൂന്നിന് കന്നുകാലി പ്രദർശന മത്സരം.15ന് രാവിലെ ഒൻപതിന് ക്ഷീര വികസന സെമിനാർ,11 മണിക്ക് പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഉത്പാദന മികവിന് രോഗനിർണയവും നിയന്ത്രണവും,ക്ഷീരമേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.

ജില്ലാ ക്ഷീരവികസന വകുപ്പ്,പേരാവൂർ ക്ഷീരവികസന യൂണിറ്റ്,യൂണിറ്റിലെ വിവിധ സഹകരണ സംഘങ്ങൾ,ത്രിതല പഞ്ചായത്തുകൾ,മൃഗസംരക്ഷണ വകുപ്പ്,കൊളക്കാട് ക്ഷീരോത്പാദക സഹകരണ സംഘം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.പത്രസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,സംഘാടക സമിതി ചെയർമാൻ എം.ആർ.ആൽബർട്ട്,ക്ഷീരവികസന ഓഫീസർ കെ.അനുശ്രീ,ഡയറി ഫാം ഇൻസ്ട്രക്ടർ പി.ബിനുരാജ്,കൊളക്കാട് ക്ഷീരോത്പാദക സംഘം സെക്രട്ടറി ഷിബി തോമസ് എന്നിവർ സംബന്ധിച്ചു.

Related posts

കാട്ടുപോത്ത് ആക്രമണം: ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയാറാക്കും

Aswathi Kottiyoor

കേ​ന്ദ്ര​ത്തി​നെ​തി​രെ ഉ​റ​ച്ച് നി​ന്ന് ക​ർ​ഷ​ക​ർ; മു​ട്ടു​മ​ട​ക്കി കേ​ന്ദ്രം

Aswathi Kottiyoor

കോവിഡ് വായുവിലൂടെ ആറടി ദൂരത്തിനപ്പുറവും പടരാമെന്ന് മുന്നറിയിപ്പ്………

Aswathi Kottiyoor
WordPress Image Lightbox