പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി ബിരുദം. പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്തണം. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനവുമുണ്ടാകണം. ഒരു വര്‍ഷത്തേക്കാണ് സാഗര്‍മിത്രയായി നിയമനം. പ്രതിമാസം ഇന്‍സെന്റീവ് 15,000 രൂപ. മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന 35 വയസ്സില്‍ കുറവ് പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2731081.
07/10/2022