24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്
Kerala

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്

*.*
സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എര്‍നുവിന്‍റെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്.

1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവല്‍ ക്ലീന്‍ഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാന്‍സ് പ്ലേയ്‌സ്, എ വുമണ്‍സ് സ്റ്റോറി, സിംപിള്‍ പാഷന്‍ തുടങ്ങിയ കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എര്‍നുവിന്‍റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നു വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.

Related posts

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

Aswathi Kottiyoor

പ്ലാസ്​റ്റിക്കിനെ​ പുറത്താക്കൽ ബദൽ ഉൽപന്നങ്ങൾക്കായി കർമപദ്ധതി

Aswathi Kottiyoor

പൊട്ടിവീണ ലൈനിൽ നിന്ന്‌ ഷോക്കേറ്റ് തില്ലങ്കേരി സ്വദേശിയടക്കം രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox