24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*
Kerala

*ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*

*ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*
ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോയെന്നു കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി. നിവാരണയജ്ഞം നടത്തും. 2017-21 കാലയളവിൽ ചികിത്സയെടുത്തവരെയും അവരുടെ കൂടെ താമസിച്ചവരെയും പരിചരിച്ചവരെയും വീടുകളിൽ സന്ദർശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയുമാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തുക. കണ്ടെത്തിയ ആളുകളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഒരാൾക്ക് 500 രൂപവെച്ച് ആശ പ്രവർത്തകർക്ക് നൽകും.

അടുത്തകാലത്ത് കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗവും നേരേത്ത രോഗികളുമായി സമ്പർക്കമുള്ളവരായിരുന്നു. ഇതാണ് ഇത്തരമൊരു യജ്ഞമാരംഭിക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്. നേരിട്ട് രോഗലക്ഷണം കാണിക്കാതെ മറ്റ്‌ അസുഖങ്ങൾക്കുനടത്തുന്ന പരിശോധനകളിലാണ് ടി.ബി. കണ്ടെത്തുന്നത്. ഇതൊഴിവാക്കാനും രോഗലക്ഷണമുള്ളവരെ നേരത്തേതന്നെ കണ്ടെത്തുന്നതിനും ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ കൂട്ടായ്മകൾ രൂപവത്കരിച്ചുള്ള പ്രവർത്തനത്തിനാണ് തുടക്കമിടുന്നത്.

2021 വരെ ചികിത്സ നടത്തിയവരുടെ പേര്, വയസ്സ്, വിലാസം, ചികിത്സ തുടങ്ങിയതെന്ന്, ഏതുതരമായിരുന്നു രോഗം എന്നീ വിവരങ്ങൾ ടി.ബി. യൂണിറ്റ് തലത്തിൽനിന്ന് ബ്ലോക്ക്, പഞ്ചായത്ത് തല ആരോഗ്യപ്രവർത്തകർക്ക് നൽകും. ഈ പട്ടികയുമായി ആശമാരും ഫീൽഡ് സ്റ്റാഫും വീടുകളിലെത്തി നിശ്ചിത മാതൃകയിലുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങളന്വേഷിച്ച് ചേർക്കും. രോഗംവന്നവർ, കുടുംബാംഗങ്ങൾ എന്നിവരെ സ്ക്രീനിങ് നടത്തി രോഗലക്ഷണമുള്ളവരെ കഫ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബർ ഒൻപതിനകം ഈ പ്രവർത്തനം പൂർത്തിയാക്കും.

Related posts

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു*

Aswathi Kottiyoor

ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവീസ്‌ ഇന്നുമുതൽ; നിരക്ക്‌ ഇരട്ടിയോളം

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ 594 ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox