ഇടുക്കി> മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്‌ക്ക് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്‌ത കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവെച്ച് പിടികൂടിയത്. എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്‌ച ശക്തി കുറവുണ്ടെന്നും സ്വഭാവിക ഇരപിടിയ്‌ക്കാൻ കഴിയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇടത് കണ്ണിന് തിമിര ബാധ ഉള്ളതു കൊണ്ടുതന്നെ തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല കടുവ. സ്വാഭാവിക ഇര തേടൽ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.