24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച എത്തും; നോർക്ക പ്രതിനിധികൾ ലണ്ടനിൽ.*
Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച എത്തും; നോർക്ക പ്രതിനിധികൾ ലണ്ടനിൽ.*


ലണ്ടൻ> ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നോർക്ക റസിഡന്റ് വൈസ്-ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ , ഹരികൃഷ്ണൻ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവർ ലണ്ടനിൽ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനിൽ നടക്കും

പ്രതിനിധി സമ്മേളനത്തിൽ പ്രവാസിമലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴിൽ മേഖലകളിൽ നിന്ന് നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളിൽ നോർക്ക പ്രതിനിധികൾ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചർച്ചകൾ നടത്തും .

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുടെ സംവദിക്കുവാനും മുഖ്യന്ത്രിമാരും , മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ശനിയാഴ്ച ലണ്ടനിൽ എത്തും.

പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്കാരിക പരിപാടിയിലും പങ്കെടുത്തു പരിപാടികൾ വൻ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യർത്ഥിച്ചു.

Related posts

ഇഴകീറി കൈത്തറി; കരുണയില്ലാതെ കേന്ദ്രം , സബ്‌സിഡി നിർത്തി

Aswathi Kottiyoor

അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox