വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ മാഹി സെന്റ് തെരേസ തീർഥാടന ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന്
ബുധനാഴ്‌ച തുടക്കമാകും. പകൽ 11.30ന് ഫാ. വിൻസന്റ് പുളിക്കൽ കൊടി ഉയർത്തും. 22വരെയാണ് തിരുനാൾ.
തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലും സാഘോഷ ദിവ്യബലികളും പ്രദക്ഷിണവും ഉണ്ടാകും. തിരുനാൾ ജാഗരമായ 14ന് വെെകിട്ട് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി, തുടർന്ന് നഗര പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 15ന് പുലർച്ചെ രണ്ടു മുതൽ ശയനപ്രദക്ഷിണം. വെെകിട്ട് അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം. 14, 15 തീയതികളിൽ ചില ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അഞ്ചുമുതൽ 15വരെ ദിവ്യബലികൾക്കുശേഷം നൊവേന, പ്രദക്ഷിണം എന്നിവയുണ്ടാകും. സമാപനദിവസം രാവിലെ പത്തിന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് നെറ്റോ പിതാവിന് സ്വീകരണവും തുടർന്ന് സാഘോഷ ദിവ്യബലിയും. വാഹനങ്ങൾ പാർക്ക് ചെയ്യാനും തീർഥാടകർക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.