കേരളത്തിൽ മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ബില്ലുകളിൽ ഒപ്പിട്ടു.
കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി ബിൽ), പൊതുമേഖല റിക്രൂട്ട്മെന്റ് ബോർഡ് ബിൽ എന്നീ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭയുടെ ശിപാർശയ്ക്കും ഗവർണർ അംഗീകാരം നൽകി. അതേസമയം ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ തീരുമാനം കൈക്കൊണ്ടിട്ടില്ല.