21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ശുചിത്വം: കേരള നഗരങ്ങൾ അമ്പേ പിന്നിൽ; ആദ്യ 100 റാങ്കിൽ സംസ്ഥാനത്തെ ഒരു നഗരം പോലുമില്ല
Kerala

ശുചിത്വം: കേരള നഗരങ്ങൾ അമ്പേ പിന്നിൽ; ആദ്യ 100 റാങ്കിൽ സംസ്ഥാനത്തെ ഒരു നഗരം പോലുമില്ല

കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് കിട്ടിയത് ആലപ്പുഴ നഗരസഭയ്ക്കാണ്. 190–ാം സ്ഥാനം. കഴിഞ്ഞ തവണ 234 ആയിരുന്നു ആലപ്പുഴയുടെ റാങ്ക്. ഇതേ വിഭാഗത്തിൽ കൊച്ചി (റാങ്ക് 298), തിരുവനന്തപുരം (305), തൃശൂർ (313), പാലക്കാട് (319), കോഴിക്കോട് (336), കൊല്ലം (366) എന്നിങ്ങനെയാണു മറ്റു പ്രധാന നഗരങ്ങളുടെ റാങ്കുകൾ. ദക്ഷിണേന്ത്യയിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽനിന്നുള്ളവയില്ല.

രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ്. ആലപ്പുഴ (1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂർ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണു ദേശീയ റാങ്കിങ്ങിൽ നമ്മുടെ നഗരങ്ങളുടെ അവസ്ഥ.

ദേശീയതലത്തിൽ വൃത്തിയുള്ള നഗരത്തിനുള്ള ഒന്നാം സ്ഥാനം ഇൻഡോർ നിലനിർത്തി. തുടർച്ചയായ ആറാം തവണയാണ് ഇൻഡോർ നേട്ടം സ്വന്തമാക്കുന്നത്. സൂറത്ത്, നവി മുംബൈ, വിശാഖപട്ടണം, വിജയവാഡ നഗരങ്ങളാണു 2 മുതൽ 5 വരെ റാങ്കുകളിൽ. 100നു മുകളിൽ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയാണു വൃത്തിയുടെ കാര്യത്തിൽ മികവു പുലർത്തുന്നവ. 100നു താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ആറാമതാണ്.

Related posts

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Aswathi Kottiyoor

ബഫർസോൺ: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്താൻ തീരുമാനം

Aswathi Kottiyoor

ദീപാവലിക്ക് വമ്പൻ സർപ്രൈസുമായി മോദി സർക്കാർ,​ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox