കേളകം:സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി.കേളകം ബസ്റ്റാന്റിൽ നിന്നാരംഭിച്ച മൗന ജാഥ ടൗൺ ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.വി.പി ബിജു,വർഗീസ് ജോസഫ്,പൈലി വാത്യാട്ട്,ബാബു മുണ്ടൂർ,വർഗീസ് കാടായം,,മൈഥലി രമണൻ,കെ.പി ഷാജി .യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വൈ.പ്രസി. നേഗി പി.സി തുടങ്ങിയവർ സംസാരിച്ചു
previous post