26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും
Kerala

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഇന്ന് കണ്ണൂരിലെത്തിക്കും. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതല്‍ തലശേരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്‌കാരം നടത്തുന്നത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

Related posts

2000 പൊതു ഇടങ്ങളിൽക്കൂടി 
സൗജന്യ ഇന്റർനെറ്റ്‌ ; തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും 
മുൻഗണന

Aswathi Kottiyoor

സി-ആപ്റ്റിന് ആധുനിക അച്ചടിയന്ത്രം വാങ്ങാൻ 20 കോടി അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം

Aswathi Kottiyoor
WordPress Image Lightbox