23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടു
Kerala

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടു

സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണ‌ന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.ഇതിനോടകം തന്നെ നേതാക്കളും റെഡ് വോളണ്ടിയര്‍മാരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി വിലാപയാത്ര പതിനാല് കേന്ദ്രങ്ങളില്‍ നിര്‍ത്തും.

കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

Related posts

35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം ; സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും.

Aswathi Kottiyoor

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് ബമ്പര്‍ സമ്മാനമായ സ്‌കൂട്ടി കൈമാറി

Aswathi Kottiyoor

*ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും*

Aswathi Kottiyoor
WordPress Image Lightbox