23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • “സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്” ഫോൺ കോൾ വരുമ്പോൾ ശ്രദ്ധിക്കുക
Kerala

“സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്” ഫോൺ കോൾ വരുമ്പോൾ ശ്രദ്ധിക്കുക

സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നതായും ഫോൺവിളിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിൽ അസ്വാഭാകവികത ഉണ്ടെന്നോ, ഓൺലൈൻ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ മറ്റോ പറഞ്ഞാകും സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വിളിക്കുക. വ്യാജന്മാരുടെ വിളികളിൽ നിങ്ങൾ പതറുകയോ, പരിഭ്രമിക്കുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ നിങ്ങളുടെ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യരുത്. സംശയം തോന്നിയാൽ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജ കോൾ ആണെങ്കിൽ വിവരം 112 , സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങളെ വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അഥവാ അറിയിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ വിളിക്കുന്നയാളുടെ വിശദവിവരങ്ങൾ ചോദിച്ചു മനസിലാക്കുക. സംശയം തോന്നിയാൽ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജ കോൾ ആണെങ്കിൽ വിവരം 112 , സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുകയും ടെലിഫോൺ വിളികൾ നടത്തുകയും ചെയ്യുന്നത്.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും, പോലീസ് ഓഫീസുകളുടേയും, പോലീസുദ്യോഗസ്ഥരുടേയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് വരുന്ന കാൾ നമ്പർ ഇതുമായി ഒത്തുനോക്കി ഉറപ്പുവരുത്താം.

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് സൈബർ ക്രൈം വിഭാഗം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

#keralapolice

Related posts

കോ​വി​ഡ്: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

ലക്ഷദ്വീപ്‌ സ്‌കൂളുകളിലെ ഹിജാബ്‌ വിലക്ക്‌ ; യൂണിഫോം ധരിക്കാത്തവരുടെ എണ്ണം ശേഖരിക്കാൻ ഉത്തരവ്‌

Aswathi Kottiyoor

ആർടിഒ ഓഫീസിൽ കയറാതെ ഡ്രൈവിങ് ലൈസൻസ് : 58 സേവനങ്ങള്‍ ഓണ്‍ലൈനാക്കി

Aswathi Kottiyoor
WordPress Image Lightbox