22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് അന്താരാഷ്ട്ര വയോജന ദിനം : നടതള്ളുകയല്ല വേണ്ടത്, കൂടെ നടത്താം
Kerala

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം : നടതള്ളുകയല്ല വേണ്ടത്, കൂടെ നടത്താം

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം(International Day of Older Persons). നടതള്ളേണ്ടവരല്ല പകരം നാം നടക്കുമ്പോള്‍ കൂടെ നടത്തേണ്ടവരാണ് വയോജനങ്ങള്‍. അവരുടെ നല്ല കാലം ഹോമിച്ച് നമുക്ക് തണലൊരുക്കിയവര്‍ക്ക് ഒറ്റപ്പെട്ടുപോകുമ്പോള്‍ കൂട്ടാകാം നമുക്ക്.
ആര്‍ക്കുതന്നെ തടഞ്ഞു നിര്‍ത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കാത്ത ഒരു അവസ്ഥയാണ് വാര്‍ദ്ധക്യം. ജീവിതത്തിന്റെ നല്ല നാളുകള്‍ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാര്‍ദ്ധക്യം. അവര്‍ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നില്‍. അതുകൊണ്ട്തന്നെ, ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്.

പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാന്‍ 1990 ഡിസംബര്‍ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്.കേരളത്തില്‍ സാമൂഹിക നീതി വകുപ്പിന് കീഴില്‍ 621 വൃദ്ധ സദനങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്. കൂടുതലും സംഘടനകള്‍ ആരംഭിച്ചതും എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുമായ വൃദ്ധ സദനങ്ങള്‍ ആണ്.
വയോജനങ്ങള്‍ ഭാരമല്ലെന്ന് തിരിച്ചറിയുന്ന ഒരു സമൂഹമാണ് നാളേക്കാവശ്യം. അതിന് മുതല്‍കൂട്ടാകട്ടെ ഒരോ ലോക വയോജന ദിനവും..

Related posts

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ഒ​ഴി​വാ​ക്കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കി​ല്ല

Aswathi Kottiyoor

ക്വാറി ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കി​ല്ലെന്ന് ക്വാറി സംഘടനകൾ: പരമാവധി അഞ്ചു രൂപയിൽ കൂടുതൽ വർധിപ്പിക്കില്ല’

യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox