20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേക്ക്‌ കേരളപ്പിറവിയിൽ തുടക്കം
Kerala

ഡിജിറ്റൽ റീസർവേക്ക്‌ കേരളപ്പിറവിയിൽ തുടക്കം

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഡിജിറ്റൽ റീസർവേക്ക്‌ കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. സംസ്ഥാനതല ഉദ്‌ഘാടനം നവംബർ ഒന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 200 വില്ലേജിൽ റീസർവേ നടക്കും. മൂന്നു വർഷവും എട്ടു മാസവുംകൊണ്ട് സംസ്ഥാനത്താകെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്ന്‌ റവന്യു-, തദ്ദേശ വകുപ്പുകളുടെ സംയുക്തയോഗത്തിനുശേഷം മന്ത്രി കെ രാജനും എം ബി രാജേഷും അറിയിച്ചു.
ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് സർവേ.
സുതാര്യവും പരാതിരഹിതവുമായ സർവേക്കായി ഒക്ടോബർ 12 മുതൽ 25 വരെ ഗ്രാമസഭ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭ വിളിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 12ന്‌ തോന്നയ്ക്കൽ കുമാരനാശാൻ സ്‌മാരകത്തിൽ മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും.

സർവേ വകുപ്പിലെ പരിശീലനം ലഭിച്ച റിസോഴ്‌സ്‌ പേഴ്സന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേയുടെ പ്രയോജനങ്ങളെക്കുറിച്ചും സർവേ പ്രവർത്തനങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും പ്രചാരണം നടത്തും. ആദ്യഘട്ട സർവേ നടക്കുന്ന വില്ലേജുകളിലെ തദ്ദേശ പ്രതിനിധികളുമായി ഒക്ടോബർ ആറ് മുതൽ 20 വരെ റവന്യു, -തദ്ദേശ മന്ത്രിമാർ ചർച്ച നടത്തും.

Related posts

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കൊട്ടിയൂരിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

Aswathi Kottiyoor

ആ​ശ​ങ്ക​വേ​ണ്ട, ക​രു​ത​ൽ മ​തി; കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​കളെ

Aswathi Kottiyoor
WordPress Image Lightbox