23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റിപ്പോ 0.50%കൂട്ടി: പ്രതീക്ഷിക്കുന്ന വളര്‍ച്ച 7%, പലിശ നിരക്കുകള്‍ ഉയരും
Kerala

റിപ്പോ 0.50%കൂട്ടി: പ്രതീക്ഷിക്കുന്ന വളര്‍ച്ച 7%, പലിശ നിരക്കുകള്‍ ഉയരും


വിലക്കയറ്റത്തെ അതിജീവിക്കാന്‍ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കും. പ്രതീക്ഷിച്ചതുപോലെ ഇത്തവണയും റിപ്പോ നിരക്ക് 0.50ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90ശതമാനമായി.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) 5.65ശതമാനത്തില്‍നിന്ന് 6.15ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനത്തില്‍നിന്ന് 5.65ശതമാനമായും പരിഷ്‌കരിച്ചു.

2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6ശതമാനവും നാലാം പാദത്തില്‍ 4.6ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2ശതമാനമായി ഉയരുമെന്നും ആര്‍ബിഐ അനുമാനിക്കുന്നു.

നടപ്പു വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.ആറംഗ മോണിറ്ററി പോളിസി സമിതിയില്‍ അഞ്ചുപേരും നിരക്ക് വര്‍ധനവിനെ അനുകൂലിച്ചു. ഉള്‍ക്കൊള്ളാവുന്നത്(അക്കൊമൊഡേറ്റീവ്)നയം തുടരാനും യോഗത്തില്‍ ധാരണയായി.

പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായി നാലാംതവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. മെയില്‍ ചേര്‍ന്ന അസാധാരണ എംപിസി യോഗത്തില്‍ 0.40ശതമാനം വര്‍ധനവാണ് പ്രഖ്യപിച്ചത്. ജൂണിലും ഓഗസ്റ്റിലും 0.50ശതമാനം വീതവും നിരക്ക് കൂട്ടി. ഇത്തവണത്തെ വര്‍ധനകൂടിയായപ്പോള്‍ അഞ്ചുമാസത്തിനിടെ 1.90ശതമാനം നിരക്ക് പ്രാബല്യത്തിലായി.

യുഎസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും തുടര്‍ച്ചയായി നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

Related posts

ചില ബില്ലുകൾക്ക്‌ അനുമതി നൽകുന്നില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; പൊതുദർശനം വായനാശാലയിൽ

Aswathi Kottiyoor

അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന: പുതിയ തീയതി ആയി

Aswathi Kottiyoor
WordPress Image Lightbox