24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെല്ല് സംഭരണം; ബാങ്കുകളുടെ കൺസോർഷ്യം 2500 കോടി നൽകും
Kerala

നെല്ല് സംഭരണം; ബാങ്കുകളുടെ കൺസോർഷ്യം 2500 കോടി നൽകും

നെല്ലിന്റെ സംഭരണവില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകാൻ ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പുവച്ചു. എസ്‌ബിഐ നേതൃത്വത്തിൽ കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്ന്‌ രൂപീകരിച്ച കൺസോർഷ്യമാണ് കരാറിൽ ഒപ്പിട്ടത്. ഇതുപ്രകാരം 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് വായ്പ നൽകുക. നേരത്തേയുള്ള പിആർഎസ് വായ്പ പദ്ധതി പ്രകാരം ബാങ്കുകളിൽനിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. കൺസോർഷ്യം വായ്പയിലൂടെ എല്ലാവർഷവും 21 കോടി രൂപയുടെ ബാധ്യത കുറയും.

നെല്ല് സംഭരിച്ചശേഷം കർഷകർക്ക് അക്കൗണ്ടിലേക്ക് പണം വേഗത്തിൽ നൽകുന്നതിനാണ് പിആർഎസ് വായ്പ പദ്ധതി സപ്ലൈകോ നടപ്പാക്കിയത്. നെല്ലിന്റെ വില കർഷകർക്ക് വായ്പയിലൂടെ നൽകും. പിന്നീട് ബാങ്കുകൾക്ക് സപ്ലൈകോ പണം നൽകുമ്പോൾ വായ്പ അടച്ചുതീർത്തതായി കണക്കാക്കും. ഒരു വർഷത്തിനകം പലിശസഹിതം തുക തിരിച്ചടയ്ക്കേണ്ടിയിരുന്ന വായ്പയായിരുന്നു ഇത്. സർക്കാർ ജാമ്യം നിൽക്കുന്നതിനാലാണ് കൺസോർഷ്യം കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ നൽകുന്നത്. 0.75 ശതമാനം ഗാരന്റി കമീഷൻ സപ്ലൈകോ സർക്കാരിന് നൽകും. വായ്പയ്ക്ക് പിഴപ്പലിശയില്ല.

കൺസോർഷ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ എസ്ബിഐ അസി. ജനറൽ മാനേജർ ഡോ. എസ് പ്രേംകുമാർ, കനറ ബാങ്ക് ചീഫ് മാനേജർ ജി പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ എൻ സതീഷും കരാറിൽ ഒപ്പുവച്ചു.

Related posts

അരിവില കൂട്ടുന്നു ; കോവിഡ്‌ കാലത്ത്‌ കൃഷി കുറഞ്ഞെന്ന്‌ ഇതരസംസ്ഥാന ലോബി

Aswathi Kottiyoor

കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കും; എ​ട്ടു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.

Aswathi Kottiyoor
WordPress Image Lightbox