21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഡോ. എ.ടി. ദേവസ്യ അന്തരിച്ചു.*
Kerala

ഡോ. എ.ടി. ദേവസ്യ അന്തരിച്ചു.*


പാലാ ∙ എംജി സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. എ.ടി.ദേവസ്യ (94) അന്തരിച്ചു. ഗാന്ധിയനും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാനുമായിരുന്നു. സംസ്കാരം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്കു രണ്ടിനു പാലാ 12-ാംമൈലിലെ വസതിയിൽ ആരംഭിച്ച് 3ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ. മൃതദേഹം നാളെ വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും.

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ്, മദ്രാസ് ലൊയോള കോളജുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കിയ ഡോ. ദേവസ്യ തേവര സേക്രഡ് ഹാർട്ട് കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. യുഎസിൽ അധ്യാപകനായിരിക്കെ 1984 ജനുവരിയിൽ എംജിയുടെ ആദ്യ വൈസ് ചാൻസലറായി. 1987 വരെ ആ പദവിയിൽ തുടർന്നു. അന്ന് ഗാന്ധിജി സർവകലാശാല എന്നായിരുന്നു പേര്. 1988ൽ മഹാത്മാഗാന്ധി സർവകലാശാല എന്നു പേരു മാറ്റുകയായിരുന്നു. ഭാര്യ: പാലാ കൂട്ടിയാനിയിൽ പരേതയായ മറിയക്കുട്ടി. മക്കൾ: മേരി ദേവസ്യ, ടിമ്മി ദേവസ്യ, ഡോ.റസി ദേവസ്യ (മൂവരും യുഎസ്എ). മരുമക്കൾ: ഡോ. സജു ഇൗപ്പൻ കുരിശുംമൂട്ടിൽ (കളമശേരി), സുമിത തേവർകാട്ട് (ചങ്ങനാശേരി), ഡോ. ജഫ് ആൻഡേഴ്സൺ (മൂവരും യുഎസ്എ).

Related posts

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് : പോളിംഗ് 84.6 ശതമാനം

Aswathi Kottiyoor

രണ്ട്‌ വർഷത്തിൽ എൽപിജി വില ഇരട്ടിയായി: പെട്രോളിയം സഹമന്ത്രി

Aswathi Kottiyoor

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ചെ​ല​വ് ചു​രു​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox