27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ
Kerala

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ

കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാൽ‌പ‌തിനായിരത്തോളം കേസുകൾരജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽസാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.

പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളും പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.

യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

Aswathi Kottiyoor

രാജ്യത്തെ ആദ്യ അവയവമാറ്റ 
ആശുപത്രി 36 മാസത്തിനുള്ളിൽ ; ആഗോള ടെൻഡറായി

Aswathi Kottiyoor

ശ​ബ​രി​മ​ല: ട്രാ​ക്ട​റു​ക​ള്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox